കളി മറന്ന് ഫ്രാൻസ്, രണ്ടടിച്ച്‌ സ്പെയിൻ ഫെെനലിലേക്ക്; എംബാപ്പെക്കും സംഘത്തിനും കണ്ണീര്‍ മടക്കം.

ഫിഫ ലോകകപ്പ് 2026ലെ ഫ്രാൻസിന്റെ കുതിപ്പിന് സെമിയില്‍ അവസാനം. സ്പെയിൻ എതിരില്ലാത്ത രണ്ട് ഗോളിനാണ് നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസിന് മടക്ക ടിക്കറ്റ് നല്‍കിയത്.നിലവിലെ യൂറോകപ്പ് ജേതാക്കളായ സ്പെയിൻ 2010ന് ശേഷം ഫെെനലിലേക്ക് മുന്നേറിയപ്പോള്‍ കെയ്ലിയൻ എംബാപ്പെക്കും സംഘത്തിനും കണ്ണീരോടെ മടങ്ങേണ്ടി വന്നു. മൂന്നാം സ്ഥാനത്തിന് വേണ്ടി ഇനി ഫ്രാൻസിന് പോരാടാം.

4-2-3-1 ഫോർമേഷനില്‍ ഇറങ്ങിയ ഫ്രാൻസിനെ 4-1-2-3 ഫോർമേഷനിലാണ് സ്പെയിൻ നേരിട്ടത്. സൂപ്പർ പോരാട്ടത്തില്‍ രണ്ട് ടീമും തുടക്കം മുതല്‍ ആക്രമണോത്സക ഫുട്ബോളാണ് പുറത്തെടുത്തത്. ആറാം മിനുട്ടില്‍ സ്പാനിഷ് പോസ്റ്റിലേക്ക് ഫ്രഞ്ച് കുതിപ്പ്.ബ്രാഡ്ലി ബാർക്കോള ലെഫ്റ്റ് വിങ്ങിലൂടെ നടത്തിയ മുന്നേറ്റം പ്രതിരോധിക്കപ്പെട്ടു. ഫ്രാൻസിന് കോർണർ ലഭിച്ചെങ്കിലും മെെക്കല്‍ ഒലീസെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് അനായാസം സ്പെയിൻ പ്രതിരോധം തടുത്തു. എട്ടാം മിനുട്ടില്‍ പോസ്റ്റിന് തൊട്ടുപുറത്ത് നിന്ന് അഡ്രിയാൻ റാബിയറ്റിന്റെ ഫൗള്‍.

ഇതോടെ സ്പെയിന് അനുകൂലമായി ഫ്രീകിക്ക്. അലക്സ് ബയേനയുടെ ഷോട്ട് പ്രതിരോധത്തില്‍ തട്ടി തകർന്നു. റീബൗണ്ട് പന്തില്‍ നിന്ന് ലാമി യമാല്‍ ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഫ്രഞ്ച് പ്രതിരോധം ഹെഡ് ചെയ്ത് അകറ്റുന്നു. രണ്ട് ടീമിന്റേയും പ്രതിരോധം മികവ് കാട്ടുന്നതാണ് ആദ്യ സമയത്ത് കണ്ടത്.

13ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ കെയ്ലിയൻ എംബാപ്പെ ബോക്സിനകത്തേക്ക് ക്രോസ് നല്‍കിയെങ്കിലും അതിനെ പിടിച്ചെടുക്കാൻ ആർക്കുമായില്ല. 14ാം മിനുട്ടില്‍ മെെക്കല്‍ ഒലീസയുടെ ഫൗളേറ്റ് സ്പാനിഷ് നായകൻ റോഡ്രി വീണെങ്കിലും കാർഡ് വഴങ്ങാതെ കഷ്ടിച്ച്‌ രക്ഷപെടുന്നു.

15ാം മിനുട്ടില്‍ എംബാപ്പെയുടെ മികച്ച മുന്നേറ്റം. എന്നാല്‍ കൃത്യമായി പ്രതിരോധം തീർത്ത സ്പാനിഷ് നിരയെ മറികടക്കാൻ സാധിക്കാതെ പോകുന്നു.18ാം മിനുട്ടില്‍ ഫാബിയൻ റൂയിസിന്റെ പാസിലൂടെ മാർക്ക് കുക്കറല്ലയുടെ മുന്നേറ്റം. എന്നാല്‍ ഇത് ഷോട്ടിലേക്കെത്താതെ പുറത്തേക്ക്. 20ാം മിനുട്ടില്‍ ലാമി യമാല്‍ ബോക്സ് ഫൗളേറ്റ് വീഴുന്നു. ലൂക്കാസ് ഡിഗ്നെയുടെ ടാക്കിള്‍ ശ്രമമാണ് ഫൗളാകുന്നത്.




Previous Post Next Post