പാലായില്‍ മാത്രമല്ല തൊടുപുഴ നഗരസഭയിലും യുഡിഎഫില്‍ തമ്മിലടി രൂക്ഷം, ചെയര്‍പേഴ്സണെ പുറത്താക്കാൻ നീക്കം.

 
നഗരസഭയ്ക്ക് പിന്നാലെ തൊടുപുഴ നഗരസഭയിലും യുഡിഎഫില്‍ തമ്മിലടി. നിലവിലെ ചെയർപേഴ്സണ്‍ സാബിറ ജലീലിനെ പുറത്താക്കാൻ യുഡിഎഫിനുള്ളില്‍ അണിയറ നീക്കങ്ങള്‍ സജീവാണ്.അഴിമതിക്ക് കൂട്ടുനില്‍ക്കാത്തത് കൊണ്ടാണ് തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നതെന്ന് സാബിറ ജലീല്‍ പറയുന്നു. നഗരസഭയില്‍ യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ഭരണ സ്തംഭനമാണ്.രാജി വെക്കേണ്ടി വന്നാല്‍ സംഭവിച്ചത് എന്തെന്ന് തുറന്നു പറയുമെന്നും സാബിറ ജലീല്‍ പ്രതികരിച്ചു. അതേസമയം വൈസ് ചെയർമാന്റെ നേതൃത്വത്തില്‍ സാമാന്തര ഭരണസമിതി രൂപീകരിക്കാനാണ് യുഡിഎഫിന്റെ നീക്കം. എന്നാല്‍ യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം നിലവില്‍ നഗരസഭയില്‍ ഭരണസംവിധാനങ്ങള്‍ അവതാളത്തില്‍ ആയിരിക്കുകയാണ്.
Previous Post Next Post