സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന തദ്ദേശീയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി.
കോഴിക്കോട് എലത്തൂർ സ്വദേശിയും റിട്ടയേർഡ് തഹസില്‍ദാരുമായ രാജേന്ദ്രൻ നായരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ (ജവാന്മാരെ) ഒരു മദ്യ ബ്രാൻഡിന് പേരിട്ട് വിളിക്കുന്നത് അവരെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. എന്നാല്‍ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ജവാന്റെ നിർമ്മാതാക്കളായ പൊതുമേഖലാ സ്ഥാപനം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് ലിമിറ്റഡ്.