എക്സ്ട്രാ ടൈം നാടകീയത; സ്വിസ് കോട്ട തകര്‍ത്ത് അര്‍ജന്റീന സെമിയില്‍! ചരിത്രത്തിലേക്ക് നടന്നുകയറി മെസ്സി.


കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് 2026-ന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച്‌ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ അവസാന പത്തു മിനിറ്റില്‍ ജൂലിയൻ അല്‍വാരസ്, ലൗട്ടാരോ മാർട്ടീനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. സെമിയില്‍ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികള്‍.

മത്സരത്തില്‍ വിജയഗോളിന് വഴിയൊരുക്കിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ (10 അസിസ്റ്റുകള്‍) നല്‍കുന്ന കളിക്കാരനെന്ന എക്കാലത്തെയും വലിയ ലോകറെക്കോർഡ് ലയണല്‍ മെസ്സി സ്വന്തം പേരില്‍ കുറിച്ചു. ഇതിഹാസ താരം ഡീഗോ മറഡോണയുടെ (8 അസിസ്റ്റുകള്‍) റെക്കോർഡാണ് മെസ്സി നേരത്തെ മറികടന്നിരുന്നു.

Previous Post Next Post