പദവിയല്ല രാജ്യവും വിദ്യാര്‍ഥികളുമാണ് വലുത് ; ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ.

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനം രാജിവെച്ചത് ഈ തത്വത്തിന്റെ മികച്ച ഉദാഹരണമാണ്. പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത്. യുവാക്കളുടെ വികാരങ്ങളെ മോദി സർക്കാർ മാനിക്കുന്നു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യത്തെ യുവജനങ്ങളുടെ വികാരങ്ങളെ മോദി സർക്കാർ മാനിക്കുന്നു. കുറ്റക്കാർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും മോദിജി സ്വീകരിച്ച തീരുമാനങ്ങള്‍ അഭിനന്ദനാർഹമാണ്. ഈ നടപടികള്‍ നീറ്റ് പരീക്ഷയില്‍ വിജയിച്ച വിദ്യാർഥികള്‍ക്ക് പൂർണമായ നീതി ഉറപ്പാക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.
Previous Post Next Post