പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജാന്‍മണിക്കെതിരേ പരാതി നല്‍കി


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്ട്ടിസ്റ്റ് ജാന്മണിക്കെതിരേ മഹിളാമോര്ച്ച സംസ്ഥാന അധ്യക്ഷ നവ്യഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്ക്ക് പരാതി നല്കി.

പ്രധാനമന്ത്രിയെയും അമ്മയെയും കുറിച്ച്‌ അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്നാണ് പരാതി. ജാന്മണിക്കെതിരേ ക്രിമിനല് കേസെടുക്കണമെന്നാണ് ആവശ്യം.

ഡല്ഹി ജന്തര് മന്തറില് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസാരിക്കവേ ജാന് മണി നടത്തിയ പരാമര്ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. ആര്ക്കും എന്തും വിളിച്ചുപറയാനുള്ള ഉപാധിയായി സമൂഹമാധ്യമങ്ങളെ കാണരുതെന്നും പ്രവണതകള്ക്കെതിരേ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും നവ്യ ഹരിദാസ് പറഞ്ഞു.

Previous Post Next Post