ലോഡ്ജിലെ പ്രസവം: അമ്മ മരിച്ചത് അമിത രക്തസ്രാവം മൂലം, കുഞ്ഞ് മരിച്ചത് പരിചരണം കിട്ടാതെ.

തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ പ്രസവത്തിനിടെ യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം. എടമുട്ടം കൊല്ലാറ വീട്ടില്‍ ജ്യോതി(32)യാണ് ലോഡ്ജില്‍ മുറിയെടുത്തുള്ള പ്രസവത്തിനിടെ മരിച്ചത്.ഇവരുടെ കുഞ്ഞ് മരിച്ചത് വേണ്ട പരിചരണം കിട്ടാത്തതുകൊണ്ടാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മെഡിക്കല്‍ കോളജില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ജ്യോതിയെയും നവജാതശിശുവിനെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്വകാര്യലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. പിന്നാലെ സുഹൃത്ത് മടങ്ങിയിരുന്നു.
Previous Post Next Post