2026 മാർച്ചില്‍ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരില്‍ 4,04, 722 പേരുടെ ഫലം ലഭ്യമായി.
അതില്‍ 2,50,981 പേർ 30 ശതമാനം അധികം മാർക്ക് നേടി. ഇത് 62.01 ശതമാനം ആണ്. കഴിഞ്ഞ വർഷം 60.76% ആയിരുന്നു.
ദേശീയ തലത്തില്‍ സർക്കാർ വെബ്സൈറ്റുകളില്‍ സൈബർ ആക്രമണം നടന്നതിനാല്‍ സർക്കാർ വെബ്സൈറ്റുകളില്‍ പരിശോധന നടക്കുന്ന സാഹചര്യത്തില്‍ വിശദമായ ഫലം വെബ്സൈറ്റുകളില്‍ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു. പരീക്ഷ ഫലം നേരത്തെ 3 മണിക്ക് വെബ്സൈറ്റില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.