സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലേർട്ട് പ്രഖ്യാപിച്ചത്.മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപെട്ട ന്യൂന മർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് ഉടനീളം പരകെ മഴ ലഭിക്കുന്നത്.
വരുന്ന നാലു ദിവസം ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.