ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെ തിരഞ്ഞെടുത്തു.കാർത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി അവാർഡ് പങ്കിട്ടത്. മികച്ച മലയാള ചിത്രമായി ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ധനുഷിനും മെയ്യഴകൻ എന്ന ചിത്രത്തിലെ ശബ്‌ദലേഖനത്തിനും പ്രത്യേക ജൂറി പരാമർശം. മികച്ച തമിഴ് സിനിമയായി ധനുഷിന്റെ രായൻ.
ആർട്ടിക്കിള്‍ 370' എന്ന ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതമാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. 'അമരൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ രാജ്‌കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം രൂപശ്രീ വാർകാഡിക്കും സചന നമിദാസിനും ലഭിച്ചപ്പോള്‍, മികച്ച സഹനടനുള്ള പുരസ്‌കാരം സഞ്ജയ് മിശ്ര സ്വന്തമാക്കി.
മികച്ച ജനപ്രിയ ചിത്രംആയി 'കല്‍ക്കി 2898 എഡി' തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ, സാമൂഹിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ക്യാപ്റ്റൻ മില്ലർ' നേടി. റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി എന്നിവർ മികച്ച ബാലതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 'ഭ്രമയുഗം' എന്ന ചിത്രത്തിന് വേണ്ടി ഷെഹ്നാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി.പുഷ്‌പ 2' എന്ന ചിത്രത്തിന് വേണ്ടി സുകുമാർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 'ലക്കി ഭാസ്‌കർ' എന്ന ചിത്രത്തിന് വേണ്ടി വെങ്കി അറ്റ്ലൂരി മികച്ച സംഭാഷണ രചയിതാവായി തിരഞ്ഞെടുക്കപ്പെട്ടു.
കല്‍ക്കി 2898 എഡിയ്ക്ക് മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരവും ലഭിച്ചു. 'കമ്മിറ്റി കുറ്രോള്ളു' എന്ന ചിത്രത്തിന് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍, 'പുഷ്‌പ 2'-ന് വേണ്ടി ദീപാലി നൂർ, ഷീതല്‍ ശർമ എന്നിവർ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി.
'ആർട്ടിക്കിള്‍ 370' എന്ന ചിത്രത്തിന് വേണ്ടി ശശ്വത് സച്ദേവ് മികച്ച ഗാനസംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. 'അമരൻ' മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും നേടി. 'നവസാച്ചി ഗൗരി മാഝി' എന്ന ചിത്രത്തിലെ 'ഘരത് ഗണപതി' ഗാനത്തിന് ആലപിച്ച അഭയ് ജോധ്പുർകർ മികച്ച പുരുഷ പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടി.
മികച്ച സിനിമാ നിരൂപകനുള്ള പുരസ്‌കാരം ഹിന്ദി സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തിനും നിരൂപണത്തിനുമായി സഞ്ജീവ് ശ്രീവാസ്‌തവയ്ക്ക് ലഭിച്ചു. മികച്ച ചലച്ചിത്ര പുസ്‌തകത്തിനുള്ള ദേശീയ പുരസ്‌കാരം കന്നഡ ഭാഷയിലെ 'നാനിരുവുദെ നിമഗാഗി നാദിരുവുദെ നനഗാഗി: കന്നഡ സിനിമാദ തത്വ മത്തു രാജകീയ' എന്ന പുസ്‌തകത്തിനാണ് ലഭിച്ചത്. നോണ്‍ ഫീച്ചർ വിഭാഗത്തില്‍ മലയാള ചിത്രം ഭദ്രകാളി നാടകത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.