തോൽവിയുടെ അറ്റത്ത് നിന്ന് വിജയവഴിയിലേക്ക് കരകയറി ഒരു അർജൻ്റൈൻ വീരഗാഥ; 70 മിനിറ്റ് വരെ 2 ഗോളിന് പിന്നിൽ നിന്നിട്ടും 3 ഗോൾ നേടി അർജൻ്റീന ക്വാർട്ടറിലേക്ക് ജയിച്ചു കയറി

ലോകകപ്പ് പ്രീ ക്വാർട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് അർജന്റീന. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.

യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളില്‍ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോള്‍. എണ്പത്തിമൂന്നാം മിനിറ്റില്‍ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. കളിതീരാൻ മിനിറ്റുകള്‍ക് മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോള്‍ നേടി. ഇതോടെ ലോകകപ്പില്‍ അർജന്റീനയാ ക്വാർട്ടർ ഗോഗ്യതയും നേടി.

മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് യാസർ ഇബ്രാഹിം ഈജിപ്തിന് വേണ്ടി സ്‌കോർ ചെയ്തത്. ഇരുപത്തിയൊന്നാം മിനിറ്റില്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സില്‍ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിക്ക് പിഴച്ചു. വലതുവശത്തേക്കുള്ള കിക്ക് ഈജിപ്ഷ്യൻ ഗോള്‍ കീപ്പർ മൊസ്ത ഷൊബൈർ കൃത്യമായി തട്ടിയകറ്റി.

എന്നാല്‍ ഗോളിന് വേണ്ടി പൊരുതി കളിച്ച അർജന്റീയെ ആണ് മത്സരത്തിലുടനീളം കാണാൻ കഴിയുന്നത്. മെസിയുടെ ലോങ്ങ് ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയതും, മാക് അലിസ്റ്ററുടെ ഹെഡർ ഗോള്‍ കീപ്പർ തട്ടിയകറ്റിയതും അർജന്റീനയ്ക്ക് നൃഭാഗ്യകരമായി. ആദ്യ പകുതി പിന്നിടുമ്പോള്‍ ഏഴ് ഷോട്ട് ഓണ്‍ ടാർഗ്ഗറ്റുകളാണ് അർജന്റീനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 53 % ബോള്‍ പൊസഷൻ അർജന്റീനയ്ക്കായിരുന്നു. രണ്ടാം പകുതിയില്‍ കൃത്യമായ ആക്രമണങ്ങളോടെ മുന്നേറിയ അർജന്റീന കൂടുതല്‍ ഉണർന്ന് കളിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. ലൗത്താരോ മാർട്ടിനെസിന്റെ കൃത്യമായ ഇടപെടലുകള്‍ മൂന്ന് ഗോളുകളിലും കാണാൻ കഴിയും.  സ്വിറ്റ്സർലാൻഡ് ആണ് ക്വാർട്ടറില്‍ അർജന്റീനയുടെ എതിരാളികള്‍.
Previous Post Next Post