മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പില് പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റി പാര്പ്പിച്ചു.മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്മാര് ഉള്പ്പെടെയുള്ള ആരോഗ്യപ്രവര്ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
രാത്രി രക്ഷാപ്രവര്ത്തനം അവസാനിപ്പിച്ചാലും ആംബുലന്സും മെഡിക്കല് ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡിഎംഒ ഡോ. മൊയ്തീന് ഷാ, ജില്ലാ പ്രോഗ്രാം മാനേജര് ഡോ.വി.ആര്. ഷീജ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര് എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്