സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് ഇന്ന് 560 രൂപ വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപയുടെ വർധനവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,760 രൂപയായി ഉയർന്നു.ഗ്രാമിന് ആനുപാതികമായി 70 രൂപയുടെ വർധനവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,220 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക ചലനങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.
Previous Post Next Post