പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാള ശബ്ദം ന്യൂസ് 5-ാമത് എക്സലൻസ് പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു.

പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാള ശബ്ദം ന്യൂസ് 5-ാമത് എക്സലൻസ് പുരസ്കാരത്തിന് അരങ്ങ് ഉണരുകയാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിനായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ-വ്യവസായ, സേവന, സംരംഭക മേഖലകളിൽ സംഭാവനകൾ നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ ബഹുമതിയ്ക്കായി അപേക്ഷിക്കാം.

ഓ​ഗസ്റ്റ് മാസം കോട്ടയത്ത് വെച്ച് നടക്കുന്ന പ്രൗഢ​ഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കഴി‍ഞ്ഞ നാലുവർഷങ്ങളിലായി നൽകിവരുന്ന ഈ ബഹുമതിയിൽ കേരളത്തിലെ വിവിധ ഭാ​ഗങ്ങളിലുള്ള നിരവധി പ്ര​ഗത്ഭരായ വ്യക്തികളും സ്ഥാപനങ്ങളും ആദരിയ്ക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 5 ലക്ഷത്തേളം വായനക്കാരുള്ള പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമാണ് മലയാള ശബ്ദം.

2026 ലെ പുരസ്കാരത്തിനായി രജിസ്റ്റർ ചെയ്യാനായി വിളിക്കേണ്ട നമ്പർ: 9895737777
Previous Post Next Post