നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 30ന്, സെപ്‌തംബര്‍ 30ന് ഫല പ്രഖ്യാപനം.

നീറ്റ് പി.ജി പ്രവേശന പരീക്ഷ ആഗസ്റ്റ് 30ന് നടത്തും. രാവിലെ 9 മുതല്‍ 12.30 വരെ സിംഗിള്‍ ഷിഫ്റ്റിലാണ് പരീക്ഷ.ജൂലായ് 21 വരെ natboard.edu.in സൈറ്റില്‍ അപേക്ഷിക്കാമെന്ന് നാഷണല്‍ ബോർഡ് ഒഫ് എക്‌സാമിനേഴ്സ് ഇൻ മെഡിക്കല്‍ സയൻസസ് (എൻ.ബി.ഇ.എം.എസ്) അറിയിച്ചു. സെപ്‌തംബർ 30ന് ഫലം പ്രഖ്യാപിക്കും.

ചോദ്യങ്ങള്‍ 200ല്‍ നിന്ന് 180 ആക്കി. മേല്‍വിലാസത്തിന് തെളിവായി ആധാർ കാർഡ്, വോട്ട‌ർ ഐ.ഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, റസിഡന്റ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവ സ്വീകരിക്കും. അപേക്ഷ സമർപ്പിച്ചാല്‍ മേല്‍വിലാസം തിരുത്താൻ അനുവദിക്കില്ല. പരീക്ഷാ സെന്ററുകളില്‍ ആധാർ വെരിഫിക്കേഷനുണ്ടാകും. പരീക്ഷാ കേന്ദ്രത്തിനായി മൂന്ന് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാം. അപേക്ഷയിലെ മേല്‍വിലാസമുള്ള സംസ്ഥാനത്തിനാകണം ആദ്യ പരിഗണന. മറ്റു രണ്ടെണ്ണം അയല്‍ സംസ്ഥാനങ്ങളായിരിക്കണം. മൂന്നു മാസത്തിനകത്തെടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഹെല്‍പ് ഡെസ്‌ക് +917996165333.
Previous Post Next Post