ഒഴിവുകള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം.
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളില്‍ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്.
ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോള്‍ കത്ത് നല്‍കിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്‍സി നിയമനങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സർക്കാർ നടപടികളിലേക്ക് കടന്നേക്കും. പിഎസ്‍സി നിയമന ക്രമക്കേടില്‍ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സർക്കാരിന് തൃപ്തിയില്ലെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സമീപകാല നിയമനങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടന്നേക്കുമെന്നും വിവരങ്ങളുണ്ട്.