റബറിന്‍റെ താങ്ങുവില 250 രൂപയാക്കി.

റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച്‌ ധനകാര്യവകുപ്പ് ഉത്തരവിറക്കി.റബർ കർഷകരെ സഹായിക്കാനായി റബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തില്‍ റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും റബർ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.അതേത്തുടർന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍നിന്ന് 250 ആയി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Previous Post Next Post