ആലുവയില്‍ പുസ്തകം വാങ്ങാനിറങ്ങിയ 12 കാരിയെ കാണാനില്ല: കുട്ടിയ്ക്കായി തിരച്ചില്‍.


ആലുവയില്‍ പന്ത്രണ്ടുവയസുകാരിയെ കാണാനില്ലെന്ന് പരാതി. ശ്രീജേഷിന്റെ മകള്‍ ശ്രീഭദ്രയെയാണ് കാണാതായത്. കുട്ടിയ്ക്കായി ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. പുസ്തകം വാങ്ങാനായി രാവിലെ തന്നെ ശ്രീഭദ്ര കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. ശ്രീഭദ്ര വീട്ടിലെത്തിയതായും പുസ്തകം വാങ്ങിയ ശേഷം മടങ്ങിപോയതായും കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ശ്രീഭദ്രയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണെന്നാണ് വിവരം. നിലവില്‍ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവർ 9633535583 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Previous Post Next Post