CMRL-എക്സാലോജിക് കേസ് ; ഇഡി ഓഫീസില്‍ വീണ ടി ഹാജരായി.


കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) പണമിടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ ടി.

എക്സലോജിക്- കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) പണമിടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് അവർ കൊച്ചിയിലെ മേഖലാ ഓഫീസില്‍ ഹാജരായത്. ഇത് സംബന്ധിച്ച്‌ ആദ്യമായാണ് അവർ നേരിട്ട് 2026 ജൂണ്‍ 17-ന് ഹാജരാകുന്നത്.

രാവിലെ ഏകദേശം 10.25-ഓടെ ഭർത്താവും എംഎല്‍എയുമായ പി. എ. മുഹമ്മദ് റിയാസിനൊപ്പം വാഹനത്തില്‍ ഓഫീസില്‍ എത്തി. അവർ ED ഓഫീസിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹം സ്ഥലത്ത് നിന്ന് മടങ്ങി.

വീണയെ അകത്തുവിട്ടത് നടപടിക്രമങ്ങളനുസരിച്ച്‌ മാത്രം. പ്രത്യേകപരിഗണനയില്ല. കാർ അകത്തേയ്ക്ക് കടത്തിവിടാത്തിനാല്‍ റിയാസ് തിരികെ പോകുകയും ചെയ്തു. ഓഫിസിനുമുന്നില്‍ ഇറങ്ങി നടന്നാണ് വീണ ഉള്ളിലെത്തിയത്.

Previous Post Next Post