പാലായില്‍ ഭരണം നിലനിര്‍ത്താൻ ഡിസിസിയുടെ അവസാന ശ്രമം;എംഎല്‍എ വന്നിട്ടും രക്ഷയില്ല,

പാലാ നഗരസഭയിലെ യുഡിഎഫിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ നടത്തിയ ച‍ർച്ചയില്‍ തീരുമാനം ആയില്ല.സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ നിലപാട് കടുപ്പിക്കുകയാണ്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും കൗണ്‍സിലർമാരായി ചർച്ച നടത്തും. അതേസമയം ഭരണ പ്രതിസന്ധി ആരോപിച്ച്‌ ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തകര്‍ത്ത് ഭരണ പിടിച്ച പാലാ നഗരസഭയില്‍ യുഡിഎഫില്‍ പരസ്യ പോരാണ് നടക്കുന്നത്.

ചെയർപേഴ്സണ്‍ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ്‌ടമായെന്ന് ആറ് യുഡിഎഫ് കൗണ്‍സിലർമാർ നേതൃത്വത്തിന് കത്തയച്ചു. വൈസ് ചെയർപേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെയാണ് കത്തില്‍ ഒപ്പിട്ടത്. കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച്‌ കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയില്‍ നിന്ന് ഉണ്ടായ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസ് പാർട്ടിക്കും കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയെന്നും കത്തില്‍ ആരോപിച്ചു.
Previous Post Next Post