കടത്തിണ്ണയില്‍ കിടന്നുറങ്ങിയരുന്നു ആളിന്റെ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇടുക്കിയിലെ രാജാക്കാടുകാർ.
തെരുവില്‍ കഴിഞ്ഞിരുന്ന ശശി, നാട്ടുകാരുടെ ശശിയേട്ടൻ, അദ്ദേഹത്തിന്റെ സഞ്ചിയില്‍ നിന്നും കിട്ടിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു ലക്ഷത്തി മരണശേഷം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സഞ്ചി പരിശോധിച്ചപ്പോഴാണിത് കണ്ടത്. വലിയ നോട്ടുകള്‍ വരെ കുറവാണ്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റെയും നോട്ടുകളുണ്ടെങ്കിലും അമ്പതിന്റേയും നൂറിന്റെയും പത്തും ഇരുപതുമായാണ കൂടുതലും.
ഇടുക്കിയിലെ രാജാക്കാട് ടൗണിലെ തിരക്കുകള്‍ക്കിടയിലൂടെ ആരോടും പരിഭവമില്ലാതെ ഒരക്ഷരം പോലും മിണ്ടാതെ നടന്നിരുന്നയാളാണ് പുതുശേരിയില്‍ ശശി എന്ന 64കാരൻ. വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശശി മരിച്ചു. ടൗണിലെ ജ്വല്ലറിയോട് ചേർന്നുള്ള സ്റ്റെയർ കേസിനടിയിലുള്ള ചെറിയ മുറിയിലായിരുന്നു ശശി തന്റെ സമ്പാദ്യമടങ്ങിയ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. പഞ്ചായത്ത് അധികൃതരെത്തി പഴയ സഞ്ചി തുറന്നപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്. ആരോഗ്യമുണ്ടായിരുന്നപ്പോള്‍ കഠിനാധ്വാനം ചെയ്തു കിട്ടിയതും സുമനസ്സുക്കള്‍ സഹായമായി നല്‍കിയതുമായ പണമൊക്കെ ഇദ്ദേഹം കൂട്ടി വച്ചിരിക്കുകയായിരുന്നു. പത്തു മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളെല്ലാമെണ്ണിയപ്പോള്‍ കിട്ടിയത് 1,15,751 രൂപ.
നാട്ടില്‍ എവിടെ മരണം നടന്നാലും അത് എത്ര ദൂരത്താണെങ്കിലും ശശി കൃത്യമായെത്തും. കയ്യിലൊരു മൊബൈല്‍ ഫോണില്ല, ആരോടും സംസാരിക്കാറുമില്ല; എന്നിട്ടും ഈ മരണവാർത്തകള്‍ ശശി എങ്ങനെ അറിഞ്ഞിരുന്നു എന്നത് ഇന്നും നാട്ടുകാർക്കൊരു ചോദ്യമാണ്. രാജാക്കാട് പൊതു ശ്മശാനത്തില്‍ പഞ്ചായത്ത് അധികൃതരാണ് സംസ്കാരം നടത്തിയത്. സഞ്ചിയില്‍ നിന്ന് ലഭിച്ച തുക ശശിയുടെ ബന്ധുക്കള്‍ക്ക് കൈമാറാനാണ് തീരുമാനം.