സംസ്ഥാനത്ത് സെൻസസ് നടപടികള്‍ക്ക് ഇന്ന് തുടക്കം

സെൻസസ് നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും.

ഈ മാസം 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികള്‍ പൂർത്തിയാക്കുക. ജനങ്ങള്‍ സ്വയം രേഖപ്പെടുത്തിയ വിവരങ്ങള്‍ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികള്‍ക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പല്‍ സെൻസസ് ഓഫീസർ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post