ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേല്‍ക്കൂരയിലെ നിറവ്യത്യാസത്തിന് കാരണം നെയ്യെന്ന് കണ്ടെത്തി.
മൂന്നിടത്തായിരുന്നു നിറ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി.
ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്. ശ്രീകോവിലിൻ്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്‌തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതർ കണ്ടെത്തി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെ ഇന്ന് മേൽക്കൂര കഴുകി വൃത്തിയാക്കുകയായിരുന്നു.