സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.


സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ മാസം 21 മുതല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. പന്തലായനിയില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പന്തലായനിയില്‍ നാഗരാജൻ്റെ വീടിന് ഇടിമിന്നലേറ്റത്. വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടു സംഭവിക്കുകയും വീടിൻ്റെ തറയ്ക്കും ഭിത്തിക്കും വിള്ളല്‍ രൂപപ്പെടുകയും ചെയ്തു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

17/06/2026: സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടല്‍ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.

ഗള്‍ഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ മ്യാന്മാർ തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Previous Post Next Post