ധവളപത്രം വരുമെന്ന് വി.ഡി. സതീശൻ, 'ഉമ്മാക്കി വേണ്ടെന്ന്' പിണറായി വിജയൻ; അടിയന്തരപ്രമേയത്തില്‍ ചര്‍ച്ചയില്ല.

നിയമസഭയില്‍ വിലക്കയറ്റത്തിന്മേലുള്ള അടിയന്തര പ്രമേയം സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില് മുൻ ധനമന്ത്രി കെ.എന് ബാലഗോപാല് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.

സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്ന വിസ്മയകരമായ 'ധവളപത്രം' സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചത്. സർക്കാരിന്റെ ഇത്തരം 'ഉമ്മാക്കി' കണ്ട് ആരും പേടിക്കില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു.

ഇന്ധനവില വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി വിഹിതമെങ്കിലും ഇളവ് ചെയ്ത് ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് പണ്ട് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ടയാളാണ് വി.ഡി. സതീശനെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സഭയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹം അത് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ അധികനികുതി വരുമാനം വേണ്ടെന്ന് വയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് രേഖകളിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതി ല്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Previous Post Next Post