കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്ഥി ജീവനൊടുക്കി. കുറ്റിച്ചല് അരികില് സ്വദേശി വൈകാശിനെയാണ് ഷാള് കഴുത്തില് കുരുക്കി ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്.
സ്കൂള് വിട്ടു വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോണ് ആവശ്യപ്പെട്ടെങ്കിലും അവര് നല്കിയില്ല. തുടര്ന്ന് മാതാപിതാക്കളും വൈകാശും തമ്മില് തര്ക്കമുണ്ടായി. ഇതിനു പിന്നാലെ രാത്രി 9.30ഓടെ മുറിയില് കയറി വൈകാശ് വാതിലടച്ചു. 10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കള് വാതിലില് തട്ടിയെങ്കിലും തുറന്നില്ല. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ജനലില് ഷാളില് തൂങ്ങിയ നിലയില് കണ്ടെത്തിയത്.
കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്