ലിറ്റര്‍ മണ്ണെണ്ണ അധികം ലഭിക്കും,റേഷൻ കാർഡ് ഉടമകള്‍ക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം.


റേഷൻ കാർഡ് ഉടമകള്‍ക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം.

സ്റ്റോക്ക് ഉള്ളത് അനുസരിച്ച്‌ ഓരോ കാർഡ് ഉടമകയ്ക്കും ഒരു ലിറ്റർ വീതം നല്‍കാൻ സിവില്‍ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കി. ഇതിനനുസരിച്ച്‌ ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു. ഈ മാസം മുപ്പതിന് മുമ്പ് റേഷൻ കടകളില്‍ എത്തുന്നവർക്കാണ് സ്റ്റോക്കനുസരിച്ച്‌ അധിക വിഹിതം നല്‍കുന്നത്.

ഏപ്രില്‍ - ജൂണ്‍ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകള്‍ക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്‌, ഇനിയും ലഭിക്കും. മുമ്പ്, മഞ്ഞ കാർഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകള്‍ക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രില്‍ - ജൂണ്‍ ക്വാർട്ടറില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂണ്‍ 2 മുതലാണ് ആരംഭിച്ചത്. ഏപ്രില്‍-മേയ്-ജൂണ്‍ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനോടൊപ്പം നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള അധിക വിഹിതവും വാങ്ങാവുന്നതാണ്.

Previous Post Next Post