ജവാൻ ഇനിയില്ല ; ജവാൻ മദ്യത്തിന്റെ ഉല്‍പ്പാദനം നിലച്ചു ബെവ്‌കോയ്ക്ക് കനത്ത നഷ്ടം.

തിരുവനന്തപുരം :പാക്കിങ് സാമഗ്രികളുടെ ദൗർലഭ്യം മൂലം സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉല്‍പ്പാദനം നാല് ദിവസമായി പൂർണമായും നിലച്ചു.മദ്യം പാക്ക് ചെയ്യാനാവശ്യമായ കുപ്പി, ലേബല്‍, ക്യാപ്പ്, കേസ് എന്നിവ തീർന്നതാണ് പ്രതിസന്ധിക്ക് കാരണം.

സമയബന്ധിതമായി ടെൻഡർ നടപടികള്‍ പൂർത്തിയാക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഇതിന് ബെവ്‌കോ എം.ഡി എം.ആർ. അജിത് കുമാർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സാമഗ്രികള്‍ തീർന്ന കാര്യം ചൂണ്ടിക്കാട്ടി ടി.എസ്.സി.എല്‍ മാനേജർ നാല് തവണ കത്തയച്ചിട്ടും എം.ഡിയുടെ ഭാഗത്തുനിന്ന് മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.പ്രതിദിനം 6,000 മുതല്‍ 10,000 കേസുകള്‍ വരെ വിറ്റഴിച്ചിരുന്ന ജനപ്രിയ മദ്യത്തിന്റെ ഉല്‍പ്പാദനം മുടങ്ങിയതോടെ ബിവറേജസ് കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്.
Previous Post Next Post