സ്വര്‍ണ വില തകര്‍ന്നടിയുന്നു: ആഭരണം വാങ്ങാൻ ഇന്ന് മികച്ച സമയം.

സ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു .ആഗോള വിപണിയില്‍ വില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. .ഇതോടെ സ്വർണം ഇനി ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നാണ് ആഭരണപ്രേമികള്‍ ഉറ്റുനോക്കുന്നത്.

തുടർച്ചയായ ഇടിവിന് ശേഷം തിങ്കളാഴ്ച സ്വർണ വില ഉയർന്നിരുന്നു. രണ്ട് തവണയാണ് വില ഉയർന്നത്. രാവിലെ 1,07,440 രൂപയായിരുന്ന വില വൈകീട്ടോടെ 1,08,520 രൂപയിലെത്തി. എന്നാല്‍ ചൊവ്വാഴ്ച രണ്ട് തവണകളിലായി വില കുറഞ്ഞു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയായിരുന്നു കുറഞ്ഞത് ഉച്ചയ്ക്ക് ശേഷം 960 രൂപ വീണ്ടും കുറഞ്ഞു.

ഇന്ന് ഗ്രാമിന് 25 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാമിന് 13230 രൂപയാണ് വില. പവന് 200 രൂപയാണ് കുറഞ്ഞത്. നിലവില്‍ 1,05,840 രൂപയാണ് 22 കാരറ്റ് ഒരു പവന് വില. 18 കാരറ്റ് ഒരു ഗ്രാം വില 10930 രൂപയായി. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഡോളർ കരുത്ത് കൂടുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
Previous Post Next Post