പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തില്‍ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്.
എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനായില്ല. വി ഐ പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം. കേരള ഹൗസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാൻ എത്തിയിരുന്നു. നിലവില്‍ അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തില്‍ കോഴിക്കോടേക്ക് പുറപ്പെടും എന്നാണ് വിവരം. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.