സൗബിൻ ഷാഹിറും പിതാവുമുള്‍പ്പെടെ പ്രതികള്‍; മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.


മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്നു കാണിച്ചു പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതി. കേസില്‍ പ്രതികള്‍ക്ക് നേരത്തെ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. എസ്‌ഐടിയാണ് കേസ് അന്വേഷിച്ചത്. വിശ്വാസ വഞ്ചന, ചതി, ഗൂഢാലോചന, ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേർന്ന് തട്ടിപ്പ് നടത്തല്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Previous Post Next Post