രാജ്യത്തെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന് സംസ്ഥാനത്ത് സംഘടിപ്പിക്കും.അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ പ്രതിരോധത്തിന്റെ രണ്ട് തുള്ളി മരുന്ന് നല്‍കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഗതാഗത മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുള്ള 19,80,224 കുട്ടികള്‍ക്കാണ് ഇത്തവണ തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകളും 46,663 പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്.
സർക്കാർ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ബൂത്തുകള്‍ പ്രവർത്തിക്കുക.