മലമ്പുഴ ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.


മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. മലപ്പുറം പരിയാപുരം സ്വദേശി ചെക്കുമാരകത്തിന്റെ വീട്ടില്‍ സലീമിന്റെ മകന്‍ ഷെമിന്റെ (22) മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പതോടെ കണ്ടെത്തിയത്.

കഞ്ചിക്കോട് സ്വകാര്യ ഫാര്‍മസി കോളജ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.

തെക്കേ മലമ്പുഴ മേഖലയിലായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഷെമിന്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. നദിയില്‍ നിന്ന് തിരികെ കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥി വെള്ളത്തില്‍ അകപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Previous Post Next Post