വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന ആശങ്ക സർക്കാർ ദുരീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.ഇക്കാര്യത്തില്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കെസി പ്രതികരിച്ചു.
സര്ക്കാര് എടുക്കുന്ന നടപടികളില് ആര്ക്കെങ്കിലും പ്രയാസം ഉണ്ടെങ്കില് പാര്ട്ടി തലത്തില് ചര്ച്ച ചെയ്യുമെന്നും വിമര്ശനങ്ങളില് പങ്കുചേരാന് ഉദ്ദേശിക്കുന്നില്ലെന്നും കെസി പറഞ്ഞു. സര്ക്കാര് അധികാരത്തിലെത്തിയിട്ട് ഒരുമാസം ആയതേയുള്ളൂ. സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ചില ആശങ്കകള് ഉണ്ടായാല് അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സര്ക്കാരിന്റെ മുന്നിലുള്ള കാര്യം. നയപരമായ കാര്യങ്ങളെല്ലാം പാര്ട്ടി തലത്തിലും ചര്ച്ച ചെയ്യുമെന്ന് കെസി വേണുഗോപാല് പറഞ്ഞു.