കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഈ ജില്ലകളില്‍ അവധി.

തിരുവനന്തപുരം :കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും, ശക്തമായ മഴ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ജൂണ്‍ ഒമ്പതിന് അവധി പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
Previous Post Next Post