ഫോണില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു'; എസ്‌എഫ്‌ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ പെണ്‍കുട്ടിയുടെ പരാതി.

എ സ്‌എഫ്‌ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര പരാതിയുമായി എസ്‌എഫ്‌ഐ നേതാവായ പെണ്‍കുട്ടി. ഫോണില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്
എസ്‌എഫ്‌ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി അനുരാഗിനെതിരെ പാർട്ടി അച്ചടക്ക നടപടിക്ക്‌ സാധ്യത.

എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് എസ്‌എഫ്‌ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഫോണില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് കാണിച്ചാണ് പരാതി.
സന്ദേശങ്ങള്‍ അയക്കുന്നത് പതിവായതോടെ പെണ്‍കുട്ടി അനുരാഗിനെ വിലക്കി. തുടർന്ന് സിപിഎം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറിയോട് രണ്ടുമാസം മുൻപ് പരാതിപ്പെട്ടു. പിന്നീട് ഫ്രാക്ഷൻ യോഗം വിളിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലിന് പെണ്‍കുട്ടി പരാതി നല്‍കിയത്.
Previous Post Next Post