രാജ്യത്തുടനീളമുള്ള ഫാർമസികളില്‍ നിന്ന് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള സിറപ്പുകള്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഡോക്ടറുടെ കുറിപ്പടി വാങ്ങുന്നത് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.കഴിഞ്ഞ വർഷം ഡിസംബറില്‍ പുറത്തിറക്കിയ കരട് നിർദ്ദേശത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം കേന്ദ്രം പരിശോധിച്ചതിന് ശേഷമാണ് 2026 ജൂണ്‍ 9 ന് വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിജ്ഞാപനം പ്രാബല്യത്തില്‍ വരന്നതോടെ, ഈ മരുന്നുകള്‍ ഇനി കൗണ്ടറില്‍ (OTC) ലഭ്യമാകില്ല. ഇത്തരം സിറപ്പുകള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ ഇനി ഒരു രജിസ്റ്റർ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണർ നല്‍കുന്ന സാധുവായ കുറിപ്പടി ഹാജരാക്കണം.