പ്രതിപക്ഷ നേതാവ പിണറായി വിജയൻ്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനം.സംഭവത്തില്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്തിയിട്ടും അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിച്ചില്ല. വിഐപി ലോഞ്ചില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് വിവരം.

ഈ സമയത്ത് കേരള ഹൗസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയയക്കാൻ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയൻ ഡല്‍ഹിയിലെത്തിയിരുന്നത്.
Previous Post Next Post