പിറവത്ത് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തിലെ ഏഴ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി. ഏഴ് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഹന്ന മോളാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
കോതമംഗലം സ്വദേശിയായ നാരായണൻ, ഭാര്യ ബിജിമോള്‍, ഏഴ് വയസുകാരിയായ മകള്‍, രണ്ട് വയസുകാരനായ മകൻ എന്നിവരെയാണ് കാണായത്. ഇതില്‍ ഏഴ് വയസുകാരിയായ മകളുടെ മൃതദേഹമാണ് കണ്ടെത്തിയത്.കോതമംഗലം സ്വദേശികളായ കുടുംബം ചെറുവത്തൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.