ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യ യാത്രക്കെതിരെ ഓള്‍ കേരള മെൻസ് അസോസിയേഷൻ രംഗത്ത്.
സൗജന്യ യാത്ര ആരംഭിക്കുന്ന ജൂണ്‍ 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും ബസുകള്‍ തടയുമെന്നുമാണ് പ്രഖ്യാപനം. അത് കൂടാതെ ബസില്‍ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് അജിത് കുമാര്‍ ചോദിക്കുന്നത്.