മാള പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍


മാള പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആർ രാജേഷ് മരിച്ച നിലയില്‍. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

Previous Post Next Post