തൊപ്പി ഗ്യാങ്ങിന് പണികിട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി.

വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു..

അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സൈബർ പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല. പോക്സോ കേസുകള്‍, നർകോട്ടിക് എംഡിഎംഎ ഉപയോഗം, മാനസിക, ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചരണം, ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അതീവ ഗൗരവമുള്ള ആരോപണങ്ങളിലാണ് തൊപ്പി ഗ്യാങ്ങിനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Previous Post Next Post