കഴിഞ്ഞ ഒന്നര വര്‍ഷമായി സ്വര്‍ണവിലയില്‍ ഉണ്ടായ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് ശേഷം നിലവില്‍ വിപണിയില്‍ വലിയ രീതിയിലുള്ള തിരുത്തലുകള്‍ പ്രകടമാകുകയാണ്.പത്ത് ഗ്രാമിന് 85,000 രൂപ എന്ന സാധാരണ നിരക്കില്‍ നിന്ന് ചരിത്രത്തിലാദ്യമായി 1.78 ലക്ഷം രൂപ വരെ കുതിച്ച സ്വര്‍ണവില പിന്നീട് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വിലയിലുണ്ടായ ഈ വലിയ കുറവ് സാധാരണക്കാരായ ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.നിലവിലെ ഈ വിപണി സാഹചര്യത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് സ്വര്‍ണവില ഇനിയും ഇടിഞ്ഞ് ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമോ എന്നതാണ്. ജൂണ്‍ 12-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പത്ത് ഗ്രാമിന് 1,48,850 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതേസമയം ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില നേരിടുന്ന ഈ മാറ്റങ്ങള്‍ നിക്ഷേപകരും വളരെ കൃത്യതയോടെയാണ് നിരീക്ഷിക്കുന്നത്.
സ്വര്‍ണവിലയില്‍ റെക്കോഡ് ഇടിവ്, കുറഞ്ഞത് 30000 രൂപ!!
Malayala Shabdam News
0