ശബരിമല ശ്രീകോവിലിനു മുകളില്‍ കറുത്ത അടയാളങ്ങള്‍.

ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര ശ്രീകോവിലിന്റെ മേല്‍കൂരയില്‍ സ്വർണം പൊതിഞ്ഞ ഭാഗത്ത് രണ്ട് ഇടങ്ങളിലായി കറുത്ത അടയാളങ്ങള്‍.ശ്രീകോവിലിന് വലതു ഭാഗത്തെ മേല്‍ക്കൂരയുടെ സ്വർണം പൊതിഞ്ഞ അഞ്ചു പാളികളിലും ശ്രീകോവിലിന് പിൻ ഭാഗത്തുള്ള മേല്‍ക്കൂരയിലെ ചരിവുള്ള ഭാഗത്തുമാണ് പാടുള്ളത്. മുകളില്‍നിന്ന് എന്തോ ഒലിച്ചിറങ്ങിയ നിലയിലാണ് ഇത് കാണപ്പെടുന്നത്.

കറുത്ത അടയാളം എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ല. ഭക്തർ നെയ്യ് മുകളിലേക്ക് ഒഴിച്ചാതാകാമെന്ന് പറയുന്നു. എന്നാല്‍ ആസിഡ് തളിച്ച്‌ സ്വർണം ഉരുക്കി എടുക്കാൻ ശ്രമം നടത്തിയതാകാമെന്നും പ്രചാരണമുണ്ട്. ശ്രീകോവിലിന് മുകള്‍ ഭാഗം കഴുകിയാല്‍ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്.വിവരം അറിഞ്ഞ ഉടൻ ശബരിമല സ്പെഷല്‍ കമ്മീഷണർ ആർ. ജയകൃഷ്ണൻ, തിരുവാഭരണം കമ്മീഷണർ ആർ. റെജിലാല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ് എന്നിവർ എത്തി.

എസ്‌ഐടി ഉദ്യോഗസ്ഥരും പാടുകള്‍ നിരീക്ഷിച്ചു. മിഥുനമാസ പൂജയ്ക്ക് നട തുറന്ന ദിവസമാണ് പാടുകള്‍ ശ്രദ്ധയില്‍പെട്ടത്.
Previous Post Next Post