എംബിബിഎസ് വിദ്യാർഥികളില്‍ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നല്‍കാൻ സംസ്ഥാനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ(എൻഎംസി) നിർദേശം.സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനാണ് ഇതുസംബന്ധിച്ച കർശന നിർദേശം നല്‍കിയിരിക്കുന്നത്.
നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കിയതാണ് പരാതിക്ക് ആധാരം. അധികമായി വാങ്ങിയ ഫീസ് വിദ്യാർഥികള്‍ക്ക് തിരികെ നല്‍കാനാണ് ഉത്തരവ്. നാലര വർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാർഥികളില്‍ നിന്നായി ഏകദേശം മൂന്നര ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ അധികമായി ഈടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികള്‍ക്ക് അനുകൂലമായ ഈ തീരുമാനം രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസം പകരുന്നതാണ്.