കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാട് പ്രവർത്തിക്കുന്ന സർക്കാർ പന്നിഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്.ഇതിനെത്തുടർന്ന്, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലുണ്ടായിരുന്ന 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയും ഉള്‍പ്പെടെ ആകെ 195 പന്നികളെ കൊന്നൊടുക്കി.
കഴിഞ്ഞ 21-ാം തീയതിയാണ് ഫാമിലെ പന്നികളില്‍ രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്. തുടർന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയും പരിശോധനയില്‍ ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഈ രോഗം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്ന് അധികൃതർ വ്യക്തമാക്കി.