കടുത്തുരുത്തി ബൈപ്പാസില്‍ കാറുമായി എത്തിയ വാഹനത്തിന് തീപിടിച്ചു. ബെൻസ് സി ക്ലാസ് വാഹനം കയറ്റി കൊണ്ട് പോയ കണ്ടെയ്നര്‍ ലോറിക്കാണ് തീ പിടിച്ചത്.

കോട്ടയം :കടുത്തുരുത്തി ബൈപ്പാസില്‍ കാറുമായി എത്തിയ വാഹനത്തിന് തീപിടിച്ചു. ബെൻസ് സി ക്ലാസ് വാഹനം കയറ്റി കൊണ്ട് പോയ കണ്ടെയ്നർ ലോറിക്കാണ് തീ പിടിച്ചത്.കണ്ടെയ്‌നര്‍ ലോറിയും ബെന്‍സും പൂര്‍ണമായും കത്തി നശിച്ചു. കടുത്തുരുത്തി ബൈപ്പാസ് റോഡിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂരില്‍ നിന്നു ബെൻസ് കാർ കയറ്റി പോയതായിരുന്നു കണ്ടെയ്നർ ലോറി.എന്നാല്‍ അധികം വൈകാതെ കടുത്തുരുത്തി ബൈപ്പാസില്‍ വെച്ചു വാഹനത്തിനു തീ പിടിക്കുകയായിരുന്നു.

അപകടത്തില്‍ നിന്നു ഡ്രൈവർ രക്ഷപ്പെട്ടു. കടുത്തുരുത്തി ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ഇരുവാഹനങ്ങളും കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
Previous Post Next Post