പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കോന്നി മേഖലയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് മാതാപിതാക്കള്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് പ്രതി വീട്ടിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഏപ്രിലില്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.