തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില്‍ രോഗിയുടെ കാലില് പുഴുവരിച്ച സംഭവത്തില് ഡ്യൂട്ടി ഡോക്ടര്ക്ക് സസ്പെന്ഷന്.റൗണ്ട്സിന്റെ ചുമതലയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറെയാണ് സസ്പെൻഡ് ചെയ്തത്.

രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്ന്ന് ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്ട്ട് നല്കാന് ആരോഗ്യമന്ത്രി കെ.മുരളീധരന് സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.

രോഗി പരിചരണത്തില്‍ വീഴ്ച ഉണ്ടായെന്നാണ് റിപ്പോർട്ട്. മുറിവ് അഞ്ച് ദിവസം ഡ്രസ് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും രോഗിയുടെ ബന്ധുക്കളുടെ പരാതിയോട് മാന്യമായി പെരുമാറിയില്ലെന്നുമുള്ള കണ്ടെത്തലിലാണ് നടപടി. ബന്ധുക്കളോട് മോശമായി പെരുമാറിയ നഴ്സിനെ നിർബന്ധിത കൗണ്‍സിലിങിന് വിധേയമാക്കാനും മന്ത്രി നിർദേശിച്ചു.

പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ മാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തില്‍ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്.
Previous Post Next Post