തിരുവനന്തപുരത്ത് സ്കൂള്‍ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രല്‍ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്.ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്‌എസ്‌എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലപ്പഴക്കമുള്ള സ്‌കൂളാണ്. നിരവധി വിദ്യാർഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളില്‍ നിന്ന് വിദ്യാർഥികള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്.
തിരുവനന്തപുരത്ത് സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു; ആളപായമില്ല.
Malayala Shabdam News
0